മ്യൂച്വൽ ഫണ്ടുകൾ പലതരത്തിൽ ലഭ്യമാണ്.

തുടക്കം ആയതുകൊണ്ട് ETF ഫണ്ടുകൾ ഞാൻ ഒഴിവാക്കുന്നു. ETF (Exchange Traded Fund) അഥവാ ഓഹരിവിപണിയിൽ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് ഒരു ബ്രോക്കർ മുഖേന ഓഹരികൾ വാങ്ങുന്നത് പോലെ വാങ്ങുന്നവ. അത് നല്ല വിശകലനവും പഠനവും സമയവും വേണ്ട ഒന്നാണ്.

തുടങ്ങുമ്പോൾ നല്ലരീതിയിൽ പ്രൊഫഷണൽ ഫണ്ട് മാനേജർ നയിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതാണ് നല്ലത്. ഒരു ചെറിയ തുക ചാർജ് ആയി പോയാലും വലിയ രീതിയിൽ മാനേജ്‌മന്റ് നയിക്കുന്നതിനാൽ ലാഭം 15%ത്തിന് മുകളിൽ കിട്ടാനും സാധ്യത കൂടുതലാണ്.

കന്നി നിക്ഷേപകർ എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മൂന്നുതരം ഫണ്ടുകളിൽ ഒരേസമയം ഒരേ തുക വച്ച് SIP തുടങ്ങണം. പറ്റുമെങ്കിൽ കുറഞ്ഞത് 1000രൂപയോ 2000 രൂപയോ വീതം മൂന്ന് പ്രത്യേക തരത്തിൽപ്പെടുന്ന ഫണ്ടുകളിൽ ആരംഭിക്കാം

1. ഒരു Index fund. അത് NIfty Index Fundഓ Sensex Index Fundഓ ആവാം. കാരണം ഒരു ദീർഘ കാലയളവിൽ ഇവ രണ്ടും ഏകദേശം ഒരേ ശതമാനത്തിൽ ഏറിയിറങ്ങുന്നവരാണ്. ഒരു ശരാശരിക്കണക്കെടുത്താൽ ഇൻഡക്സ് ഫണ്ടുകൾ കുറഞ്ഞത് 12%-14% വാർഷിക മുന്നേറ്റം കാണിക്കുന്നു, നീണ്ടകാലയളവിൽ

2. ഒരു ELSS ഫണ്ട്. അതായത് Equity Linked Saving Scheme. ഇതിൽ നിക്ഷേപിക്കുന്ന തുക സാമ്പത്തിക വർഷാവസാനം Income Tax ഫയൽ ചെയ്യുമ്പോൾ 80Cയുടെ കീഴിൽ കാണിക്കാൻ പറ്റുന്ന തുകയാണ്. ഇതിൽപ്പെടുന്നു പല ഫണ്ടുകളും 5 വർഷം ഒക്കെയുള്ള ഒരു കാലാവധി നോക്കിയാൽ കുറഞ്ഞത് 14%-17% വാർഷിക ലാഭം കാണിക്കാറുണ്ട്. അതിന് നികുതിയിളവുണ്ട്. ഒന്നര ലക്ഷം രൂപ വരെ 80c യിൽ കാണിക്കാൻ നികുതിദാതാവിന് അവകാശമുണ്ട്. അതിൽ ഒരു നിക്ഷേപമായി ELSS നിക്ഷേപവും കാണിക്കാം. പക്ഷെ മൂന്ന് വർഷമെങ്കിലും ലോക്‌ഡ്‌ ആവും ഇത്. ഏതായാലും 5 വർഷത്തിൽ കൂടുതൽ മുന്നിൽക്കണ്ട് നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ഇതൊരു പ്രശ്നമല്ല.

3. ഒരു Thematic fund. അതായത് ഒരു പ്രത്യേക മേഖലയിലോ, അതോ വിവിധ മേഖലകളിലെ ഒരു പ്രത്യേകതരം ഓഹരികളിലോ മാത്രം നിക്ഷേപിക്കുന്നവ.

ഉദാഹരണത്തിന് ഇതിൽ TCS, Infosys പോലെയുള്ള വമ്പൻ ടെക്നോളജി കമ്പിനികൾ നിക്ഷേപിക്കുന്ന Technology അല്ലെങ്കിൽ Digital ഫണ്ടുകളും, US വിപണിയിലെ വമ്പന്മാരായ Amazon, Meta (Facebook), Alphabet (Google), Tesla എന്നിവയിൽ നിക്ഷേപിക്കുന്ന US Bluechip ഫണ്ടുകളും കാണാം.

ഇവയിലും കുറഞ്ഞത് 5 വർഷമെങ്കിലും SIP കൊണ്ടുപോകുക. അങ്ങനെയെങ്കിൽ നിലവിൽ 20% ഒക്കെ കുറഞ്ഞത് ലാഭം കാണിക്കാൻ ഇവയ്ക്ക് സുന്ദരമായിക്കഴിയും.

ഇന്ന് ഏപ്രിൽ 8, 2022. ഇന്നത്തെ കണക്കിൽ നോക്കിയാൽ കഴിഞ്ഞ 5 വർഷത്തെ ലാഭം നോക്കിയപ്പോൾ എനിക്ക് കിട്ടിയ ഏറ്റവും മികച്ച കുറച്ചു ഫണ്ടുകളുടെ പട്ടിക താഴെയുണ്ട്.

Index ഫണ്ടുകൾ. 5 വര്ഷത്തെ ലാഭം നോക്കിയാൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഫണ്ടുകൾ

ELSS ഫണ്ടുകൾ. 5 വര്ഷത്തെ ലാഭം നോക്കിയാൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 15 ഫണ്ടുകൾ

Thematic ഫണ്ടുകൾ. 5 വര്ഷത്തെ ലാഭം നോക്കിയാൽ ഏറ്റവും മുന്നിൽ നിൽക്കുന്ന 10 ഫണ്ടുകൾ

ഇതെല്ലം നിലവിൽ വർഷങ്ങളായി നല്ല നിലവാരം പുലർത്തുന്ന ഫണ്ടുകളാണ്. ഇതിൽ ഇഷ്ടമുള്ളവയോ ഒരു മ്യൂച്വൽ ഫണ്ട് ഉപദേഷ്ടാവിനോടും കൂടെ ആരാഞ്ഞു അവർ പറയുന്നതിൽ ഓരോന്നോ തിരഞ്ഞെടുക്കാം. ഏതായാലും ഇതിൽ മൂന്നിലും പെടുന്ന ഏതെങ്കിലും നല്ല ഓരോ ഫണ്ട് തിരഞ്ഞെടുക്കാനാണ് എന്റെ അഭിപ്രായം.

എവിടെപ്പോയി നിക്ഷേപം തുടങ്ങാം?

CALLL /WHATS APP NOW : 9447 96 67 68

എന്തൊക്കെ രേഖകൾ കൈയിൽ വേണം ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങാൻ:

PAN കോപ്പിയും, Aaadhar കോപ്പിയും, ഒരു ക്യാൻസിൽഡ് ചെക്കിന്റെ കോപ്പിയും, (ചിലപ്പോൾ നിങ്ങളുടെ ഒരു ഫോട്ടോയും) ഉപയോഗിച്ച് ഏകദേശം 5 ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാം. നിങ്ങൾ ഇപ്പോൾ KYC വെരിഫൈഡ് ആണെങ്കിൽ 2 ദിവസങ്ങൾക്കുള്ളിൽ തന്നെ തുടങ്ങാനും കഴിയും

ഇനി നിക്ഷേപകർ അറിഞ്ഞിരിക്കേണ്ടവ:

  1. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എപ്പോളും വിപണിയുടെ കയറ്റിറക്കങ്ങളെ അതേപടി പകർത്തും. നിക്ഷേപങ്ങൾ നിരന്തരം നിരീക്ഷിച്ചു താഴ്ന്നാൽ ഡിപ്രെഷനും ഉയർന്നാൽ ഉടനെ തിരിച്ചെടുത്ത് അടിച്ചുപൊളിക്കാൻ ഉള്ള കൈതരിക്കലും ഉള്ള കൂട്ടത്തിലാണെങ്കിൽ വിപണിയിലെ നിക്ഷേപങ്ങൾ നിങ്ങൾക്കുള്ളതല്ല.
  2. മ്യൂച്വൽ ഫണ്ടുകളിൽ SIP ചെയ്യുമ്പോൾ ഒരു 5-10 വർഷങ്ങൾ എന്ന് മനസ്സിൽക്കണ്ട് തുടങ്ങുക. 6 മാസത്തിലോ ഒന്നോ രണ്ടോ വർഷത്തിനുള്ളിലോ നിങ്ങൾക്കാവശ്യമുള്ള തുക ഇതിൽ ഇടരുത്.
  3. ഇനി ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് SIP തുടരാനാവുന്നില്ലെങ്കിൽ, നിക്ഷേപങ്ങൾ അവിടെക്കിടന്നു സ്വയം പെരുകാൻ അനുവദിക്കുക. ഒരിക്കലും ചെറിയ കാലാവധിക്കുള്ളിൽ തിരിച്ചെടുക്കരുത്.
  4. Dividend എന്നാൽ ഒരു ചെറിയ തുക Dividend ആയി നിങ്ങൾക്ക് വർഷത്തിൽ ഒന്നോ ഒന്നിൽക്കൂടുതൽ തവണയോ ബാങ്കിൽ കിട്ടും. Growth എന്നാൽ ഈ Dividend തുക തിരിച്ച് ഓട്ടോമാറ്റിക് ആയി ഇതേ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കപ്പെടും. എന്റെ അഭിപ്രായത്തിൽ Direct Growth ആണ് മെച്ചം ഒരുവലിയ കാലയളവിൽ.
  5. ആദ്യ ഒരു വർഷം മൂന്ന് ഫണ്ടുകളിൽ നിക്ഷേപിച്ച് അവയെ നല്ലവണ്ണം മാസങ്ങളോളം നിരീക്ഷിച്ച് ക്ഷമയോടെ മുന്നോട്ട് പോകണം. എന്തെങ്കിലും സംശയങ്ങൾ നിങ്ങളുടെ ഫണ്ടിനെക്കുറിച്ച് തോന്നിയാൽ ഉടനെ ആ കമ്പനിയുടെ ഉപദേഷ്ടാവിനെ വിളിച്ച് സംസാരിച്ച് സംശയ നിവാരണം നടത്തണം. എന്നിട്ട് ഈ ഫണ്ടിൽ നഷ്ടമുണ്ടോ എന്നും പുതിയ ഫണ്ടിലേക്ക് മാറ്റണമോ എന്നും അവരോട് അന്വേഷിച്ച് മനസ്സിലാക്കി അവരുടെ ഉപദേശങ്ങൾ പറ്റിയാൽ സ്വയം വിശകലനം ചെയ്ത് ഒരു തീരുമാനത്തിലെത്തി, മാറ്റണമെങ്കിൽ മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *